കാത്ത് കാത്തിരുന്ന ആളുകൾക്ക് മുന്നിൽ മദ്യശാലകളുടെ ഷട്ടർ പൊക്കി; സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം മറന്ന് ആൾക്കൂട്ടം ഇരച്ചുകയറി; ഒടുവിൽ സംഭവിച്ചത്….

മും​ബൈ: ജ​നം ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി മും​ബൈ റ​ദ്ദാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​ത്.

എ​ന്നാ​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി മും​ബൈ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് മാ​ത്ര​മേ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളു​വെ​ന്ന് ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ബി​എം​സി) അ​റി​യി​ച്ചു.

മ​ദ്യ​ക്ക​ട​ക​ൾ​ക്ക് പു​റ​ത്ത് ധാ​രാ​ളം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യാ​ണ്. സാ​മൂ​ഹി​ക അ​ക​ല​മെ​ന്ന നി​ർ​ദേ​ശം ഇ​വി​ടെ ആ​ളു​ക​ൾ പാ​ലി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ പ​ല​ച​ര​ക്ക് ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും മാ​ത്ര​മേ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​വെ​ന്ന് ബി​എം​സി കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു.

Related posts

Leave a Comment