ആംബുലൻസ് അപകടത്തിൽ മരിച്ച നഴ്സ് ഡോണയ്ക്കു നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പെ​രി​ങ്ങോ​ട്ടു​ക​ര: ആം​ബു​ല​ൻ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മ​രി​ച്ച ന​ഴ്സ് ഡോ​ണ ( 23 ) യ്ക്കു ​ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. അ​ന്തി​ക്കാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലെ 108 ആം​ബു​ല​ൻ​സി​ലെ ന​ഴ്സാ​യ പെ​രി​ങ്ങോ​ട്ടു​ക​ര താ​ണി​ക്ക​ൽ ച​മ്മ​ണ​ത്ത് വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഡോ​ണ തി​ങ്ക​ളാ​ഴ്്ച വൈ​കീ​ട്ട് അ​ന്തി​ക്കാ​ട് ആ​ൽ പ​രി​സ​ര​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം അ​ന്തി​ക്കാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ചു. നി​ര​വ​ധി പേ​രാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഡോ​ണ​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ​ത്.

മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ശ്രീ​ദേ​വി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് പ​ത്ത് ആം​ബു​ല​ൻ​സു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ മൃ​ത​ദേ​ഹം പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, ടി.​എ​ൻ. പ്ര​താ​പ​ൻ എംപി, ഗീ​ത ഗോ​പി എം​എ​ൽഎ, ബി​ജെപി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി ഡോ​ണ​ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി റോ​സ് വാ​ഴ​പ്പി​ള്ളി, ഫാ. ​തോ​മ​സ് വ​ട​ക്കേ​ത്ത​ല, ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ, ഫാ. ​റെ​ന്നി മു​ണ്ട​ൻ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ്.​മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.

Related posts

Leave a Comment