തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കും. മടങ്ങിയെത്തുന്നവർ സർക്കാർ നിശ്ചയിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
എന്നാൽ വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. പ്രവാസികളുടെ ക്വാറന്റൈൻ ചെലവുകൾ സർക്കാർ വഹിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ഇന്നലെ വരെ തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാർ കേന്ദ്രങ്ങളിൽ തന്നെ 14 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന് കേന്ദ്രം കർശന നിർദേശം നൽകി. ഇതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏഴ് ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈനിലും തുടര്‍ന്ന് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ വീടുകളിലേക്ക് അയക്കുകയും ചെയ്യുമെന്നായിരുന്നു. വീട്ടില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.