കോടതിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് പോക്‌സോ കേസ് പ്രതി; മധ്യവയസ്‌കനായ ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍…

പോക്‌സോക്കേസില്‍ പിടിയിലായ പ്രതി കോടതിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടവണ്ണ കിഴക്കേചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടി (56) എന്നയാളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ചാത്തല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു.

കോഴിക്കോട് ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതിയെ എടവണ്ണയിലെ കേസില്‍ ഹാജരാക്കാനാണ് കൊണ്ടുവന്നത്.

ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നേരിടുകയായിരുന്ന പ്രതിക്കെതിരെ കഴിഞ്ഞ ദിവസം മറ്റു രണ്ടുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment