മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര​യും ധാ​ർ‌​ഷ്ട്യം പാ​ടില്ല; കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം നി​ഷേ​ധി​ച്ചത് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളിയെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ത്ര പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ വി​ചാ​രി​ച്ചാ​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ർ​ഷ്ട്യം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര​യും ധാ​ർ‌​ഷ്ട്യം പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ന​ൽ​കു​ന്ന പ​ണം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ന​ട​പ​ടി മ​നു​ഷ്യ​ത്വ ര ​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് വെ​ട്ടി​ച്ച സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ​യാ​ണ് കോ​ൺ​ഗ്ര​സു​കാ​രു​ടെ പ​ണം അ​വ​രു​ടെ കൈ​യി​ൽ ഇ​രി​ക്ക​ട്ടെ​യെ​ന്ന് പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി പി​ണ​റാ​യി​ക്ക് ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യി. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹാ​യം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. ആ ​പ​ണം വേ​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment