വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം എട്ടായി. നൂറുകണക്കിനു പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
ആർആർ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്സ് കന്പനിയിലെ വാതകപൈപ്പാണ് ചോർന്നിരിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോർച്ചയുണ്ടായത്. സ്റ്റെറീൻ വാതകമാണു ചോർന്നതെന്നാണു സൂചന.
ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്നു പുറത്തേക്ക് ഇറങ്ങിയോടാൻ തുടങ്ങി. പലരും വഴിയിൽ വീണതായി റിപ്പോർട്ട് പറയുന്നു. 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അഞ്ചു കിലോമീറ്റർ പരിധിയിൽ വിഷവാതകം പരന്നതായി റിപ്പോർട്ടുണ്ട്.
LG Polymer Chemical Plant Gas Leakage in Visakhapatnam
— సత్యాగ్రహి🌟 (@SatyagrahiJSP) May 7, 2020
3 People Died Till Now 😥😥
1000 People Fall Sick #VizagGasLeak pic.twitter.com/iCHPc8S84k
ഗുരുതരാവസ്ഥ മുന്നിൽക്കണ്ട് 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പോലീസ് നിർദേശം നൽകിയിട്ടും പ്ലാന്റിന് സമീപത്തെ ജനങ്ങളിൽനിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്.
ലോക്ക്ഡൗണിനെ തുടർന്ന് അടച്ച കന്പനി ബുധനാഴ്ചയാണ് തുറന്നത്. വിഷവാതക ചോർച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ചോർച്ച സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല.
Serious situation due to leakage at LG polymers..
— வாத்தி T V A 𝓣𝓱𝓪𝓵𝓪𝓹𝓪𝓽𝓱𝔂𝓥𝓲𝓳𝓪𝔂46👑 (@mangathadaww) May 7, 2020
#Visakhapatnam pic.twitter.com/eReEwahaAN