വെള്ളറട: തമിഴ്നാട്ടിൽ മദ്യഷോപ്പുകൾ തുറന്നതോടെ അതിർത്തിയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ തമിഴ്നാട്ടിലേയ്ക്ക്. തിരക്ക് കൂടിയതിനെ തുടർന്ന് ബാരിക്കേഡുകൾവച്ച് അതിർത്തി അടച്ചു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഭാഗത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നെയ്യാറ്റിന്‍കര, പാറശാല, അമ്പൂരി, വെളറട, കുന്നത്തുകാല്‍ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ പേരും മദ്യം വാങ്ങുവാന്‍ എത്തിയത്.
മദ്യഷോപ്പിനു 200 മീറ്റര്‍ അകലെവച്ച് ഇവരെ തടഞ്ഞ തമിഴ്നാട് പോലീസ് ആധാര്‍ ഉണ്ടെങ്കിലെ മദ്യം ലഭിക്കുകയുള്ളുവെന്ന് അറിയിച്ചെങ്കിലും പലരും മടങ്ങി പോകുവാന്‍ തയാറായില്ല.
തുടര്‍ന്ന് ആള് തീരക്ക് കുടിയതിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് ഇവര്‍ക്ക് നേരെ ലാത്തിവിശി. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വിതരണം.