ലോക്ക്ഡൗണ്‍ കാലത്തും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ചോക്ക്ലേറ്റ് വാഗ്ദാനം ചെയ്ത് ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 75കാരന് അറസ്റ്റില്‍.
ആ്രന്ധാപ്രദേശിലെ വിസിയനഗരം ജില്ലയിലെ രംഗരായ പുരത്താണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത് വ്യാഴാഴ്ച വൈകിട്ട് പ്രതി അറസ്റ്റിലായി.
ലക്കവപുരം കോട്ടയിലെ രംഗരായ പുരം സ്വദേശി അല്ലിപുറപ്പ് സത്യം എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.
ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാള്‍ കുട്ടിയെ തന്റെ വീടിനടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിച്ച ഇയാള്‍ പെണകുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഒരുആണ്‍കുട്ടി ഇത് കണ്ടതോടെ വിവരം ഉടന്‍തന്നെ തന്റെ അമ്മയെ അറിയിക്കുകയായിരുന്നു.
അവര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മറ്റ് അയല്‍ക്കാരെയും വിളിച്ചുകൂട്ടി. പ്രതിയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ ഐ.പി.സി പ്രകാരം ബലാത്സംഗ ശ്രമത്തിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് വ്യക്തമാക്കി.