കോട്ടയം: തമിഴ്നാട്ടിലെ തീവ്രബാധിത മേഖലയിൽ നിന്നെത്തിയ വിദ്യാർഥികൾ സർക്കാർ ക്വാറന്റൈനിൽ പോയില്ലെന്ന് പരാതി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽനിന്ന് കോട്ടയത്ത് എത്തിയ വിദ്യാർഥികളിൽ നാലു പേരൊഴികെ ബാക്കിയുള്ളവർ സ്വന്തം വീടുകളിലേക്ക് പോയതായാണ് ആരോപണം.
തമിഴ്നാട്ടിലെ തിരുവള്ളൂർ നിലവിൽ റെഡ്സോണിലാണ്. അതേസമയം, അവിടെ നിന്നു മടങ്ങുമ്പോൾ തിരുവള്ളൂർ റെഡ്സോണായിരുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ അതിർത്തിയിൽ നിന്നു വ്യക്തമായ നിർദേശം ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.