കോട്ടയം: നറുക്കെടുപ്പ് നടത്താതെ മാറ്റിവച്ചിരിക്കുന്ന 40 രൂപ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകൾ റദ്ദ് ചെയ്യുകയും പുതിയ ലോട്ടറി വില 20 രൂപയായി തീരുമാനിക്കണമെന്നും കെടിയുസി എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ലോട്ടറി വില്പന വർധിപ്പിച്ചാൽ വില്പന കുറയുമെന്നും ഈ മേഖലയിലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ ബാധിക്കുമെന്നും മുന്നിറിയിപ്പ് നല്‍കിയിരുന്നതാണ്.
എന്നാൽ എതിർപ്പുകളൊന്നും വകവയ്ക്കതെ ടിക്കറ്റ് വില കൂട്ടുകയാണ് സർക്കാർ ചെയ്തത്. ഇതോടെ ലോട്ടറി കച്ചവടക്കാർ, ഏജന്റുമാർ, വഴിയൊര വില്പനക്കാർ തുടങ്ങിയവർ ആയിരക്കണക്കിനു ടിക്കറ്റുകൾ ലോട്ടറി വകുപ്പിൽ നിന്നു വാങ്ങി സ്റ്റോക്ക് ചെയ്തു.
ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ 40 രൂപ വിലയുള്ള ടിക്കറ്റുകൾ വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നതിനാൽ ലോട്ടറി കച്ചവടക്കാരും തൊഴിലാളികളും സാന്പത്തിക പ്രതിസന്ധിയിലാണ്.
സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. യുണിയൻ നേതാക്കളായ ജോസ് പുത്തേട്ട്, ജോസ്കുട്ടി പൂവേലി, ജോർജ് കൊട്ടൂർ, വയലാർ റജികുമാർ തുടങ്ങിയവർ ടെലി കോണ്‍ഫറൻസിൽ പങ്കെടുത്തു.