തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ കരിയറിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറക്കുകയാണ താരം. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയിൽ നിന്ന് ആണെങ്കിലും തെന്നിന്ത്യൻ സിനിമാ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു.
അവസരം കിട്ടിയപ്പോൾ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാൻ. സ്കൂളിലെ നാടകങ്ങളിൽ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയിൽ ഒരു വർഷം നാടകം ചെയ്തു. പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്- തമന്ന അഭിമുഖത്തിൽ പറഞ്ഞു.
തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ തമന്ന രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്. 2005-ൽ പുറത്തിറങ്ങിയ ’ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ എത്തുന്നത്.
പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായക·ാർക്കൊപ്പം അഭിനയിക്കാൻ തമന്നയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിൽ പല ചിത്രങ്ങളും താരം ഉപേക്ഷിച്ചിരുന്നു.
എസ് എസ് രാജമൗലി ചിത്രമായ ബാഹുബലിയായിരുന്നു തമന്നയുടെ കരിയർ മാറ്റി മറിച്ചത്. അവന്തിക എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.