നടി എന്നതിനു പുറമേ അവതാരക, ആർജെ എന്നീ നിലകളിൽ പ്രശസ്തയാണ് നൈല ഉഷ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. നൈല ഉഷ മുന്‍പൊരിക്കൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സ്ത്രീകൾക്ക് നേരേയുള്ള ചൂഷണം താനും അനുഭവിച്ചിട്ടുണ്ടെന്നാണ് നൈല തുറന്നു പറഞ്ഞത്.
റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പ്രൈവറ്റ് ബസിലെ കന്പിയിൽ തൂങ്ങി നിന്ന് സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്.
എതൊരു തൊഴിൽമേഖലയിലും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. കേരളത്തിൽ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാൻ സാധിക്കുകയുള്ളൂ.
ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായ്യിൽ ഇത്തതത്തിലൊരു പ്രശ്നവും ഇല്ല. എതു പാതിരാത്രിക്കു പോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങാം. ഒരു ആക്രമണവും ഉണ്ടാകാറില്ല. അവിടുത്തെ നിയമങ്ങൾ കർശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകത- നൈല പറയുന്നു.