ന്യൂഡൽഹി: രാജ്യം പൂട്ടിയിട്ടിട്ടും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,277 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 128 പേർ മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,939 ആയി ഉയർന്നു. മരിച്ചവരുടെ സംഖ്യ 2,109 ആകുകയും ചെയ്തു- കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ 50 ശതമാനവും അഞ്ച് പ്രധാന നഗരങ്ങളിൽനിന്നാണ്.
ഡൽഹി, മുംബൈ, പൂന, അഹമ്മദാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് കൊറോണ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. ഇതിൽ മഹാനഗരമായ മുംബൈയിലെ സ്ഥിതി ആശങ്കാജനകമാണ്.