മാതൃദിനത്തിന്‍റെ തലേന്നു പ്രവാസികളുടെ വിമാനം പറത്തിയത് വനിതകൾ; കോ​ട്ട​യ​ത്തി​നും അ​ഭി​മാ​നി​ക്കാ​ന്‍ ഒ​രു കാ​ര​ണംകൂടി…

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം നാ​ട്ടി​ലേ​ക്കു പ്ര​വാ​സി​ക​ളു​മാ​യി ര​ണ്ടു വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ നാ​ട്ടി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഈ ​ര​ണ്ടു വി​മാ​ന​ങ്ങ​ളും നി​യ​ന്ത്രി​ച്ച​തു വ​നി​താ പൈ​ല​റ്റു​മാ​രാ​യി​രു​ന്നു.

ലോ​ക​മാ​കെ ഞാ​യ​റാ​ഴ്ച മാ​തൃ​ദി​നം ആ​ച​രി​ക്കു​ന്ന​തു പ്ര​മാ​ണി​ച്ചാ​ണ് പൈ​ല​റ്റു​മാ​രും അ​തി​ലു​പ​രി അ​മ്മ​മാ​രു​മാ​യ ഇ​വ​രെ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഈ ​വ​ലി​യ ദൗ​ത്യ​മേ​ല്‍പ്പി​ച്ച​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​മ്മ​മാ​ര്‍ക്കു​ള്ള ആ​ദ​ര​വാ​യി ഈ ​തീ​രു​മാ​നം. അ​തേ​സ​മ​യം, ഇ​തു കോ​ട്ട​യ​ത്തി​നും അ​ഭി​മാ​നി​ക്കാ​ന്‍ ഒ​രു കാ​ര​ണം ന​ല്‍കു​ന്നു.

കാ​ര​ണം ഇ​വ​രി​ല്‍ ഒ​രാ​ള്‍ കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. കോ​ട്ട​യം അ​രു​വി​ത്തു​റ സ്വ​ദേ​ശി വ​യ​മ്പോ​ത്ത​നാ​ല്‍ (വ​ലി​യ​വീ​ട്ടി​ല്‍) ജോ​ര്‍ജ് സെ​ബാ​സ്റ്റ്യ​ൻ- എ​ല്‍സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​സ്ക​റ്റി​ല്‍നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ വി​മാ​നം നി​യ​ന്ത്രി​ച്ച ക്യാ​പ്റ്റ​ന്‍ ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍.

കൊ​ച്ചി​യി​ൽ​നി​ന്നും മ​സ്ക​റ്റി​ലേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചും ബി​ന്ദു​വാ​ണ് വി​മാ​നം പറത്തിയത്. എ​യ​ര്‍ഫോ​ഴ്സി​ല്‍ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ര​ളി​യാ​ണ് ബി​ന്ദു​വി​ന്‍റെ ഭ​ര്‍ത്താ​വ്. വി​ദ്യാ​ര്‍ഥി​ക​ളാ​യ സി​ദ്ധാ​ര്‍ഥ്, ആ​ദ​ര്‍ശ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ക്വാ​ല​ാലം​പൂ​രി​ല്‍നി​ന്നു ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലെ​ത്തി​യ വി​മാ​നം പ​റ​ത്തി​യ​തും വ​നി​ത​യാ​ണ്. ക്യാ​പ്റ്റ​ന്‍ ക​വി​താ രാ​ജ്കു​മാ​ര്‍ ആ​ണ് ഈ ​വി​മാ​നം നി​യ​ന്ത്രി​ച്ച​ത്.

Related posts

Leave a Comment