തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ തബ് ലീഗ് മത സമ്മേളനത്തെക്കുറിച്ച് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ എഡിറ്റോറിയല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പേരെ എഡിറ്റോറിയല്‍ സ്ഥാനത്തു നിന്നും നീക്കി. പിഎസ്സിയുടെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
രാജ്യത്തെ നിരവധി പൗരന്മാര്ക്ക് കോവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍(ന്യൂഡല്‍ഹി) എന്ന പരാമര്‍ശമായിരുന്നു ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയത്.
ഇതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച പിഎസ് സി ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.