സ്വന്തം ലേഖകന്‍
തൃശൂര്‍: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുന്നംകുളം സ്വദേശികള്‍ മരിച്ചു. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണി മകന് അശോക് കുമാര്‍ (53), കുന്നംകുളം കടവല്ലൂര്‍ പട്ടിയാമ്പുള്ളി ബാലന് ഭാസി(60) എന്നിവരാണ് മരിച്ചത്.
അശോക് കുമാര്‍ ദുബായിലും ബാലന് ഭാസി ദമാമിലുമാണ് മരിച്ചത്.
അശോക് കുമാര്‍ ഏറെ വര്‍ഷങ്ങളായി ദുബായിയില്‍ വര്‍ക് ഷോപ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.
ഇത്തവണ നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സംസ്കാരം ദുബായിയില്‍ നടത്തും. ഭാര്യ: വിജിത. മക്കള്‍: ധനഞ്ജയ്, മഹീന്ദ്രന്.
കഴിഞ്ഞ 29 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ് ബാലന് ഭാസി. ദമാം സ്വീറ്റ്സ് ബേക്കറിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബാലന് ഭാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.