പത്തനംതിട്ടയിൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച് കൂ​ടു​ത​ല്‍ പേ​ര്‍; ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ ക്വാ​റ​ന്റൈ​നീ​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 1018 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ഒ​മ്പ​തു​പേ​രു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തു​ന്ന​വ​രി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി ക​ണ്ട​തോ​ടെ ജി​ല്ല​യി​ല്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളോ​ടെ ക്വാ​റ​ന്റൈ​ന്‍ ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ ര​ണ്ടു പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ ആ​റു പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ ഒ​രാ​ളും ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. ഇ​വ​രി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ആ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ല്‍ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ കേ​സു​ക​ളു​ടെ പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ ആ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 929 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 89 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന​ലെ തി​രി​കെ എ​ത്തി​യ 216 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 22 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഇ​തേ​വ​രെ 43 കൊ​റോ​ണ കെ​യ​ര്‍ സെ​ന്റ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​വ​യി​ല്‍ 333 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 51 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 4655 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.

Related posts

Leave a Comment