തിരുവനന്തപുരം: 181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാൻഡ് ചെയ്തത്.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധ ജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് യാത്രക്കാരെ വിവിധ ജില്ലകളിലേക്ക് കെഎസ്ആർടിസി ബസുകളിൽ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.