മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ച് പല്ല് കൊഴിച്ച സംഭവം; പെ​ണ്‍​കു​ട്ടി​ക്കും കുടുംബത്തിനും നി​യ​മ സ​ഹാ​യവുമായി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്


മാ​ന​ന്ത​വാ​ടി: മു​തി​രേ​രി​യി​ൽ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഹാ​യം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ പോ​യ യു​വ​തി​ക​ളി​ലൊ​രാ​ളു​ടെ പി​താ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

മാ​ന​ന്ത​വാ​ടി എ​ട​വ​ക എ​ള്ളു​മ​ന്ദ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം. മു​തി​രേ​രി പൊ​ള്ള​ന്പാ​റ പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കാ​നെ​ത്തി​യ ര​ണ്ട് യു​വ​തി​ക​ളെ​യാ​ണ് പു​ഴ​യു​ടെ അ​ക്ക​രെ നി​ന്നു​മു​ള്ള സം​ഘം അ​പ​മാ​നി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ നി​നോ​ജ് (40), മൂ​ല​പ്പീ​ടി​ക അ​നൂ​പ് (33), അ​നീ​ഷ് (38), ബി​നീ​ഷ് (41), വെ​ങ്ങാ​രം​കു​ന്ന് അ​ജീ​ഷ് (40) എ​ന്നി​വ​ർ​ക്കെ​തി​രെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും കേ​സ് ഇ​ല്ലാ​താ​ക്കാ​നും വ​യ​നാ​ട്ടി​ലെ സി​പി​എം എം​എ​ൽ​എ​മാ​രും ഇ​ട​ത് നേ​താ​ക്ക​ളും ന​ട​ത്തു​ന്ന ശ്ര​മം പ്ര​തി​രോ​ധി​ക്കു​മെ​ന്നും വ​യ​നാ​ട് ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment