ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സാധാരണ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17നുശേഷവും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ ടിക്കറ്റുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി.
പ്രത്യേക ട്രെയിനുകൾ മാത്രം സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. ജൂൺ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകാൻ റെയിൽവേ തീരുമാനിച്ചത്.
മേയ് 12 മുതലാണ് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. ടിക്കറ്റ് ഉറപ്പായവർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. 15 സ്പെഷൽ സർവീസുകളാണ് ആദ്യ ഘട്ടത്തിൽ റെയിൽവേ ആരംഭിച്ചിരിക്കുന്നത്.