തിരുവനന്തപുരം: പഴയ നിരക്കിൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്കോ സ്വകാര്യ ബസുകൾക്കോ സാധിക്കില്ലെന്നും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാന്പത്തിക നഷ്ടം പരിഹരിക്കാൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.
കേന്ദ്രസർക്കാർ നിർദേശ പ്രകാരം പൊതുഗതാതം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 18നുശേഷം ജില്ലകൾക്കകത്ത് ബസ് സർവീസും ഒരാൾക്കു മാത്രം സഞ്ചരിക്കാൻ ഓട്ടോ സർവീസും അനുവദിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.