കോഴിക്കോട്: തെലുങ്കാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ സ്റ്റേനി എന്നിവരാണ് മരിച്ചത്.
കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ നിസാമാബാദില്‍ വച്ചാണ് സംഭവം. ഇവർ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ സ്കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.