മട്ടന്നൂരിൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് രണ്ടു പേ​ർ​ക്ക് പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ – ഇ​രി​ക്കൂ​ർ റോ​ഡി​ൽ കാ​റും ചെ​ങ്ക​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ 11ന് ​പ​ഴ​ശി രാ​ജാ എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും വെ​ള്ളി​യാം​പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്ന് ചെ​ങ്ക​ൽ ക​യ​റ്റി മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ വെ​ള്ളി​യാം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ഷൈ​ൻ മോ​ഹ​ൻ, റ​സ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ മ​ട്ട​ന്നൂ​രി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി. ​പി. രാ​ജീ​വ​ൻ, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ​ദോ വ​ർ​ഗീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ..​ര​വീ​ന്ദ്ര​ൻ, റി​നു കു​യ്യാ​ലി​ൽ, കെ.​കെ..​വി​ജി​ൽ, ശ​ര​ത് ബാ​ബു, വി.​പ്ര​തീ​ഷ്, ഹോം ​ഗാ​ർ​ഡ്മാ​രാ​യ പി.​ര​വീ​ന്ദ്ര​ൻ, എം.​സി.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി.​അ​രു​ൺ ലാ​ൽ, മു​ജീ​ബ് റ​ഹി​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment