സീതയെന്ന പരന്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബിഗ് സ്ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം.
അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
ലോക്ക് ഡൗണിൽ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വീട്ടുകാർ വരനെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.
മാട്രിമോണിയൽ സൈറ്റുകളിലൊക്കെ തെരയുന്നുണ്ട് അവർ. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നൽകുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു.
സീതയിലെപ്പോലെയുള്ള റൊമാൻസാണോ ജീവിതത്തിൽ പ്രതീക്ഷിക്കുന്നതെന്ന തരത്തിലെ ചോദ്യം താരത്തിനു നേരേ നേരത്തെ ഉയർന്നിരുന്നു.
സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു പരന്പരയിലുണ്ടായിരുന്നത്. ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സീരിയലിന്റെ അടുത്ത ഭാഗവുമായി എത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
സീതയിൽ അഭിനയിച്ചതിന് ശേഷമായാണ് സ്വാസികയെത്തേടി മുൻനിര സിനിമാപ്രവർത്തകരും എത്തിയത്. സീതയല്ലേ, സീതയെക്കുറിച്ച് അറിയാമെന്ന് പലരും പറഞ്ഞിരുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.
സിനിമ-സീരിയൽ വ്യത്യാസമില്ലാതെയാണ് അഭിനയിക്കുന്നത്. മാറ്റിനിർത്തലുകളോ ദുരനുഭവങ്ങളോ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.