ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യവസ്തുക്കൾക്ക് വാങ്ങുന്നതിന് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഇത്തരത്തിൽ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയത് നവവധുവുമായാണ്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 26 വയസുകാരൻ ഗുഡുവാണ് വധു സവിതയെയുമായി വീട്ടിൽ എത്തിയത്.
വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ മകൻ ഭാര്യയെയുമായി തിരിച്ചെത്തിയത് ഞെട്ടലോടെ കണ്ട അമ്മ മകനെതിരെ പോലീസിനെ സമീപിച്ചു.
എന്നാൽ മകന്റെ രഹസ്യ വിവാഹം അംഗീകരിക്കാൻ അമ്മ തയാറായിട്ടില്ല. വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നും അമ്മ ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
രണ്ടു മാസം മുമ്പ് ആര്യസമാജത്തിൽ വിവാഹിതരായ ഇവർക്ക് മതിയായ സാക്ഷികളിൽ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന് കരുതിയതാണ്. പക്ഷേ ലോക്ക് ഡൗൺ കാരണം സാധിച്ചില്ലെന്നും ഗഡ്ഡു പറയുന്നു.
ഭാര്യ സവിതയെ ഡൽഹിയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. വീട്ടുവാടക കൊടുക്കാനില്ലാതെ ഇറക്കി വിടുന്ന ഘട്ടത്തിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ടു വരുകയായിരുന്നെന്നും യുവാവ് പറയുന്നു.
ഗാസിയാബാദ് പോലീസ് വീട്ടുടമയെ വിളിച്ച് വാടക നൽകാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.