പ്ര​വാ​സി ഗ​ർ​ഭി​ണി​ക​ളു​ടെ​ പ​രി​ച​ര​ണം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ഇ​ര​ട്ടി ജോ​ലി​ഭാ​രം; ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു സി​സേ​റി​യ​ൻ ക​ഴി​ഞ്ഞു

പ​ത്ത​നം​തി​ട്ട: പ്ര​വാ​സി​ക​ളാ​യെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വി​ലെ പ്രസവ പ​രി​ച​ര​ണം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു സി​സേ​റി​യ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു ക​ഴി​ഞ്ഞു.

നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​സ​വ​ചി​കി​ത്സ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ങ്ങ​ൾ​ക്കും ജോ​ലി​ഭാ​ര​മാ​യി.

പൂ​ർ​ണ​ഗ​ർ​ഭി​ണി​ക​ളാ​യെ​ത്തു​ന്ന​വ​രു​ടെ പ്ര​സ​വം അ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ൾ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മേ തു​ട​രാ​നാ​കൂ​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​റ​മേ​നി​ന്ന് ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​വ​രി​ൽ 20 – 30 ശ​ത​മാ​ന​വും ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തി​ൽ പൂ​ർ​ണ​ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ക്വാ​റ​ന്ൈ‍​റ​ൻ കാ​ലാ​വ​ധി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലോ മ​റ്റോ ചി​കി​ത്സ അ​നു​വ​ദി​ക്കി​ല്ല.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ ഗ​ർ​ഭി​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. ഡോ.​എ.​എ​സ്. ബി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ഡ്യൂ​ട്ടി ഇ​വ​ർ​ക്കു​ണ്ടാ​കും. പി​ന്നീ​ട് ക്വാ​റ​ന്‍റൈനീ​ൽ പോ​കേ​ണ്ടി​വ​രും.

കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഗ​ർ​ഭി​ണി​ക​ളെ​ത്തു​ന്പോ​ൾ ത​ന്നെ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് പ​രി​ച​ര​ണം. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് വ്യാ​ഴാ​ഴ്ച സി​സേ​റി​യ​ൻ ത​ന്നെ വേ​ണ്ടി​വ​ന്നു.

26 കാ​രി​യാ​യ ഇ​വ​ർ​ക്ക് കോ​വി​ഡ് കൂ​ടി സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​തി​നാ​ൽ സി​സേ​റി​യ​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വെള്ളിയാഴ്ച സി​സേ​റി​യ​ൻ ന​ട​ത്തി ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്തു. യു​വ​തി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.

കോ​വി​ഡ് 19 രോ​ഗം വ​രാ​തി​രി​ക്കാ​ൻ ഗ​ർ​ഭി​ണി​ക​ൾ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​സി.​എ​സ്. ന​ന്ദി​നി പ​റ​ഞ്ഞു. രോ​ഗ​പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത വ​രാ​തി​രി​ക്കാ​നു​മാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.വീടുകളിൽ ക്വാറന്‍റൈനാണെ​ങ്കി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച കാ​ലാ​വ​ധി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​തെ ഒ​രു​മു​റി​യി​ൽ ത​ന്നെ ഗ​ർ​ഭി​ണി​ക​ളും ക​ഴി​യ​ണം.

റൂ​മി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​ത്. വാ​യു സ​ഞ്ചാ​ര​മു​ള്ള​തും ശു​ചി​മു​റി​ക​ൾ ഉ​ള്ള​തു​മാ​യ മു​റി ആ​ണ് അ​ഭി​കാ​മ്യം. വ​യോ​ധി​ക​ർ, മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രു​മാ​യി സ​ന്പ​ർ​ക്കം പാ​ടി​ല്ല. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക​യും ആ​റ് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് അ​തു ന​ശി​പ്പി​ക്കു​ക​യും വേ​ണം.

കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ആ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​ക​ൾ. രോ​ഗം ഭേ​ദ​മാ​കു​ന്ന​തി​നു മു​ന്പ് പ്ര​സ​വം വേ​ണ്ടി വ​ന്നാ​ൽ അ​തി​നു​ള്ള അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ്ര​സ​വ​മു​റി​ക​ളി​ൽ എ​ല്ലാ ക​രു​ത​ലോ​ടും കൂ​ടി​യു​ള്ള പ​രി​ച​ര​ണം ല​ഭ്യ​മാ​കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.

Related posts

Leave a Comment