തൊടുപുഴ: വിദേശത്തുനിന്നെത്തി തൊടുപുഴയിലെ കോവിഡ് കെയർ സെന്ററിൽ ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന വീട്ടമ്മയും രണ്ടു കുട്ടികളും വീട്ടിലേക്കു മടങ്ങി.
കട്ടപ്പന നരിയന്പാറ പ്ലാമൂട് സ്വദേശിനി ഷേർളി, മക്കളായ ആൽഫിൻ, എയ്ഞ്ചല എന്നിവരാണ് ഏഴുദിവസത്തെ ക്വാറന്ൈറൻ വാസത്തിനുശേഷം ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. തൊടുപുഴ വട്ടക്കളം ടൂറിസ്റ്റ് ഹോമിലാണ് ഇവരെ പാർപ്പിച്ചിരുന്നത്.
കഴിഞ്ഞ എട്ടിന് ബെഹ്റിനിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ നെടുന്പാശേരിയിൽ വന്ന ഇവരെ മൂന്നുപേരെയും തൊടുപുഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ ക്വാറന്ൈറനിലാക്കുകയായിരുന്നു.
വീട്ടിൽതന്നെ ക്വാറന്ൈറനിൽ കഴിഞ്ഞാൽ മതിയെന്ന് അധികൃതർ അറിയിച്ചെങ്കിലും വീട്ടിൽ ഭർത്താവിന്റെ പ്രായമായ മാതാപിതാക്കൾ ഉണ്ടായിരുന്നതിനാൽ ഇവിടെ നിരീക്ഷണത്തിലാകുകയായിരുന്നു.
ബഹ്റിനിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ ടിസി വാങ്ങി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് കോവിഡ് വ്യാപനമുണ്ടായതും രാജ്യം ലോക്ക്ഡൗണിലായതും. ഇതോടെ കുട്ടികളേയുമായി നാട്ടിലേക്ക് മടങ്ങാൻ നോർക്ക വഴി രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്നലെ അധികൃതർ പ്രത്യേകമായി തയാറാക്കിയ ടാക്സി വാഹനത്തിൽ ഇവർ നരിയന്പാറയിലെ വീട്ടിലെത്തി. ഇനി ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വരുന്ന 12-ന് മൂന്നുപേരുടെയും കോവിഡ് പരിശോധന നടത്തണം.
കഴിഞ്ഞ ഏഴുദിവസവും മികച്ച രീതിയിൽ പരിചരണം നൽകിയ ആരോഗ്യ പ്രവർത്തകർക്ക് നിറഞ്ഞ മനസോടെ നന്ദി പറഞ്ഞാണ് ഷേർളിയും മക്കളും വീട്ടിലേക്കു യാത്രയായത്. ഷേർളിയുടെ ഭർത്താവ് അലൻഡ് ജോർജ് ബഹ്റിനിൽ എൻജിനിയറിംഗ് കന്പനിയിൽ ഉദ്യോഗസ്ഥനാണ്.