വിശ്രമജീവിതം വേണ്ട! എഴുപത്തിമൂന്നാം വയസിലും കർമനിരതയായി നഴ്സമ്മ

മ​ണ്ണാ​ർ​ക്കാ​ട്: അ​ന്പ​തു​വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി എ​ഴു​പ​ത്തി​മൂ​ന്നാം വ​യ​സി​ലും സേ​വ​ന രം​ഗ​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് സു​ബ​ല​ക്ഷ്മി അ​മ്മ എ​ന്ന ന​ഴ്സ​മ്മ.

വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ ഇ​ന്നും ന്യൂ​അ​ൽ​മ ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ട് ആ​യി തു​ട​രു​ക​യാ​ണ് ഇ​വ​ർ. 1970ൽ ​മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യി സേ​വ​നം തു​ട​ങ്ങി ര​ണ്ടാ​യി​ര​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.

ഇ​തി​നി​ടെ അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഹോ​സ്പി​റ്റ​ൽ , മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക് ആ​ശു​പ​ത്രി , പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, പ​ഴ​യ​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ത​ന്‍റെ സേ​വ​ന​ത്തി​ലൂ​ടെ കൈ​വ​ന്ന അ​നു​ഭ​വ​ജ്ഞാ​നം മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​ത്ത സു​ബ്ബ​ല​ക്ഷ്മി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം കൂ​ടി​യാ​ണ്.

മ​ര​ണം​വ​രെ സേ​വ​ന​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സു​ബ്ബ​ല​ക്ഷ്മി അ​മ്മ പ​റ​ഞ്ഞു. സു​ബ്ബ​ല​ക്ഷ്മി​യു​ടെ അ​നു​ഭ​വ​പാ​ഠ​വ​വും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും ഈ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​മാ​ണെ​ന്നു ന്യൂ ​അ​ൽ​മ ഹോ​സ്പി​റ്റ​ൽ എം.​ഡി ഡോ​ക്ട​ർ ക​മ്മാ​പ്പ പ​റ​ഞ്ഞു.

Related posts

Leave a Comment