“ഉം​പു​ൻ’ 20ന് ​തീ​രം തൊ​ടും; കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല; ഒമ്പത് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ “ഉം​പു​ൻ’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച​യോ​ടെ ഇ​ന്ത്യ​ൻ തീ​രം തൊ​ടും. ഇ​പ്പോ​ൾ​ത്ത​ന്നെ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ മാ​റി​യ ഉം​പു​ൻ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 89 കി​ലോ​മീ​റ്റ​ർ മു​ത​ൽ 117 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​മെ​ന്നും പി​ന്നീ​ട് ദി​ശ​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച് ബു​ധ​നാ​ഴ്ച​യോ​ടെ ഉ​ച്ച​യോ​ടെ പ​ശ്ചി​മ ബം​ഗാ​ൾ-​ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം.

കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല. അ​തേ​സ​മ​യം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​മൂ​ലം കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്.

24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചു.

ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ക്യാ​ന്പു​ക​ൾ ത​യ്യാ​റാ​ക്കി ക​ഴി​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ടു​ന്ന പ​ശ്ചി​മ​ബം​ഗാ​ളി​ലെ മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ത്തു. ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​കും.

Related posts

Leave a Comment