ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ർ​ധ​നയോടെ സ്വ​ർ​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ടു


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ടു. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4380 രൂ​പ​യു​മെ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 34,800 രൂ​പ​യാ​യും ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും പു​തി​യ ഉ​യ​രം കു​റി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ന്നു മ​റി​ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല്് വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്കി​ടെ​മാ​ത്രം പ​വ​ന് 1,280 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മേ ല​ഭി​ക്കൂ​വെ​ന്നു സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment