തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ചർച്ചക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുടമകളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ല. സാഹചര്യം മനസ്സിലാക്കണമെന്നും നിഷേധാത്മക നിലപാട് ബസ് ഉടമകൾ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകൾ ഓടിക്കില്ലെന്ന ബസ് ഉടമകളുടെ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും യാത്ര ചെയ്യണം എന്ന് സർക്കാർ കരുതുന്നില്ല.
ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഇനി ബസുടമകളുമായി ചർച്ചയില്ലെന്നും മന്ത്രി പറഞ്ഞു.