കെഎസ്ആർടിസി നാളെ മുതൽ ഓടും; ന​ഷ്ടം​സ​ഹി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തൃശൂർ‌/കൊച്ചി: ന​ഷ്ടം​സ​ഹി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ. ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​പ്രാ​ഥ​മി​ക തീ​രു​മാ​നം.

അന്പതു ശ​ത​മാ​നം വ​ര്‍​ധ​ന​വും ക​ണ്‍​സ​ഷ​നു​ക​ളും ത​ങ്ങ​ള്‍​ക്ക് ന​ഷ്ട​മാ​ണെ​ന്നും ഇ​തു​വെ​ച്ച് സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്നു​മാ​ണ് സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ നൂ​റു ശ​ത​മാ​നം ചാ​ര്‍​ജ് വ​ര്‍​ധ​ന വാ​ഗ്ദാ​നം ചെ​യ്ത് പി​ന്നീ​ട് അ​തി​ല്‍​നി​ന്ന് പി​ന്‍​മാ​റി അ​മ്പ​തു ശ​ത​മാ​നം വ​ര്‍​ധ​ന​വ് മാ​ത്ര​മാ​ക്കി ചു​രു​ക്കി​യ​തും ക​ണ്‍​സ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് ന​ഷ്ട​ത്തി​ല്‍ പോ​കു​ന്ന ത​ങ്ങ​ള്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​ വയ്​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ​ടാ​ണ് ഉ​ട​മ​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​ത്. ത​ങ്ങ​ളു​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നെ​ങ്കി​ലും ഗ​താ​ഗ​ത​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തി​യ​ത്.

വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഫോ​റം, ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ബ​സ് യാ​ത്രാ​ക്കൂ​ലി കു​റ​ഞ്ഞ​ത് എ​ട്ട് രൂ​പ​യാ​യി​രു​ന്ന​ത് 12 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യാ​ണു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഒ​ഴി​കെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

നി​ബ​ന്ധ​ന​ക​ളോ​ടെ ബ​സ് സ​ർ​വീ​സ് സാ​ധ്യ​മ​ല്ലെ​ന്ന്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​ബ​ന്ധ​ന​ക​ളോ​ടെ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക സാ​ധ്യ​മ​ല്ലെ​ന്ന് ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. രാ​ജു രാഷ്‌ട്രദീപി കയോട്.

ലോ​ക്ക്ഡൗ​ണി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക​ക​ത്ത് പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ച്ചെ​ങ്കി​ലും ബ​സി​ൽ മൊ​ത്തം സീ​റ്റി​ന്‍റെ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക ലാ​ഭ​ക​ര​മ​ല്ല.

40 സീ​റ്റു​ള്ള ഒ​രു ബ​സി​ൽ 60 യാ​ത്രി​ക​ർ​ക്കാ​യു​ള​ള ഇ​ൻ​ഷു​റ​ൻ​സ് പ​രീ​ര​ക്ഷ​യാ​ണു എ​ടു​ത്തി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ 20 യാ​ത്രി​ക​രെ മാ​ത്ര​മേ ഈ ​ബ​സു​ക​ൾ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്കാ​നാ​കൂ.

ഒ​രു യാ​ത്രി​ക​ന് വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം ആ​യി​രം രൂ​പ​യോ​ള​മാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​രീ​ര​ക്ഷ​യ​യ്ക്കാ​യി ചെ​ല​വാ​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ദി​വ​സം ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് 8,000 മു​ത​ൽ പ​തി​നാ​യി​രം രൂ​പ​വ​രെ ചെ​ല​വാ​കും.

പ​കു​തി യാ​ത്രി​ക​രു​മാ​യി യാ​ത്ര ന​ട​ത്തി​യാ​ൽ വ​ൻ വ​രു​മാ​ന ന​ഷ്ട​മാ​കും സം​ഭ​വി​ക്കു​ക​യെ​ന്നും ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ട​ക്കം തി​രി​കെ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നുംടി.​ജെ. രാ​ജു വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ബ​സ് ഉ​ട​മ​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കി​ല്ലെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​വ​രും യാ​ത്ര ചെ​യ്യ​ണം എ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നി​ല്ല. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നി​ര​ക്ക് കൂ​ട്ടി​യ​ത്. ടാ​ക്സ് മൂ​ന്ന് മാ​സം അ​ട​ക്കേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​യാ​വു​ന്ന​ത്ര ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment