പോത്തൻകോട് : എട്ട് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യമൊരുക്കി പ്രവാസി വ്യവസായി.കഴക്കൂട്ടം ചന്തവിള ആമ്പലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടത്തിയ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി വ്യവസായിയും അബുദാബി ലൈലക്ക് ഗ്രൂപ്പ് എംഡിയുമായ ചന്തവിള ആമ്പല്ലൂർ എംഐ നിവാസിൽ എം.ഐ. ഷാനവാസാണ് വിവാഹ ചെലവുകളും അഞ്ചു പവൻ സ്വർണവും ഒരു ലക്ഷം രൂപ വീതവും നൽകിയത്.
പെരുമാതുറ സ്വദേശി നൗഫലിന് വധുവായി പുതുക്കുറിച്ചി സ്വദേശി നൗസിലയും,പേട്ട സ്വദേശി ഹരികുമാറും ആമ്പല്ലൂർ സ്വദേശി ശ്രീലക്ഷ്മിയും,പെരുമാതുറ സ്വദേശി ഫൈസലും പുതുക്കുറിച്ചി സ്വദേശി ഷാനിബയും,അഴിക്കോട് സ്വദേശി അനസ് പൂവച്ചൽ സ്വദേശി ഷെഹ്നയും, പാരിപ്പള്ളി സ്വദേശി ഷമീറും മാടൻവിള സ്വദേശി അറഫയും പാരിപ്പള്ളി സ്വദേശി ഹാറൂനും ആറ്റിങ്ങൽ സ്വദേശി അൻസിലയും, ശ്രീകാര്യം സ്വദേശി സുനിലും ചന്തവിള സ്വദേശി ജ്യോതിയും വെഞ്ഞാറമൂട് സ്വദേശി അനന്ദുവും ആര്യനാട് സ്വദേശി നന്ദിനി മോളുമാണ് വിവാഹിതരായത്.
ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങ് നടന്നത്.വിവാഹിതരായ പെൺകുട്ടികൾക്കുള്ള സ്വർണാഭരണങ്ങൾ എം.ഐ. ഷാനവാസിന്റെ ഭാര്യ ബിജിന ഷാനവാസ് വിതരണം ചെയ്യ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,അടൂർപ്രകാശ് എംപി,ശബരിനാഥൻ എംഎൽഎ,
മതപണ്ഡിതൻ നൗഷാദ് ബാഖവി, മൗലവി മാരായ നേമം,സിദ്ധീഖ് ഫൈസി, സിദ്ധീഖ് സഖാഫി ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, സെക്രട്ടറി ഷിഹാബുദ്ധീൻ,കോൺഗ്രസ് നേതാക്കളായ അഡ്വ.എം.മുനീർ,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗം, തുടങ്ങിയവർ പങ്കെടുത്തു.