ഉം​പു​ന്‍ തീ​ര​ത്തേ​ക്ക്! ബം​ഗാ​ളി​ലും ഒഡീ​ഷ​യി​ലും ക​ന​ത്ത കാ​റ്റും മ​ഴ​യും; പ​തി​നാ​റ​ടി ഉ​യ​ര​ത്തി​ൽ​വ​രെ തി​ര​മാ​ല​ക​ളു​ണ്ടാ​വു​മെ​ന്ന്‌ മു​ന്ന​റി​യി​പ്പ്

കോ​ല്‍​ക്ക​ത്ത: സൂ​പ്പ​ര്‍ സൈ​ക്ലോ​ണ്‍ ഉം​പു​ന്‍ ശ​ക്തി ക്ഷ​യി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി തീ​ര​ത്തേ​ക്ക് എ​ത്തു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പ​ശ്ചി​മ​ബം​ഗാ​ൾ തീ​ര​ത്ത് എ​ത്തും. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹ​തി​യ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഉം​പു​ന്‍ തീ​രം തൊ​ടു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 155 കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 165 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​കും കാ​റ്റി​ന്‍റെ വേ​ഗം.

ബം​ഗാ​ളി​ന്‍റെ​യും ഒ​ഡീ​ഷ​യു​ടേ​യും തീ​ര​മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്.

പ​തി​നാ​റ​ടി ഉ​യ​ര​ത്തി​ൽ​വ​രെ തി​ര​മാ​ല​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​ഡീ​ഷ​യി​ൽ 1704 ക്യാ​മ്പു​ക​ളി​ലാ​യി 119075 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ നാ​ലു​ല​ക്ഷ​ത്തോ​ളം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ഒ​ഡീ​ഷ​യി​ലെ പാ​ര​ദ്വീ​പി​ല്‍​നി​ന്ന് 360 കി​ലോ​മീ​റ്റ​ര്‍ തെ​ക്കും പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ​യി​ല്‍​നി​ന്ന് 510 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു പ​ടി​ഞ്ഞാ​റു​മാ​യി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ മ​ധ്യ-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് കാ​റ്റി​ന്‍റെ സ്ഥാ​നം. വ​ട​ക്കു​നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ന്‍ ദി​ശ​യി​ലേ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് നീ​ങ്ങു​ന്ന​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ ​റി​യി​ച്ചു.

ബം​ഗാ​ളി​ല്‍ തീ​ര​ദേ​ശ ജി​ല്ല​ക​ളാ​യ നോ​ര്‍​ത്ത്, സൗ​ത്ത് 24 പ​ര്‍​ഗ​നാ​സ്, ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ ജി​ല്ല​ക​ളി​ലും സു​ന്ദ​ര്‍​ബ​നി​ലു​മാ​ണ് ഉം​പു​ന്‍ കൂ​ടു​ത​ല്‍ നാ​ശം വി​ത​യ്ക്കു​ക.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യ ഫാ​നി, ബു​ള്‍​ബു​ള്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ളെ സം​സ്ഥാ​നം നേ​രി​ട്ട പ​രി​ച​യം ഉം​പു​നെ​യും നേ​രി​ടാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ ദു​ര​ന്ത നി​വാ​ര​ണ മ​ന്ത്രി ജാ​വേ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. കോ​വി​ഡ്-190 നെ​ത്തു​ട​ര്‍​ന്ന് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്‌​ക്കു​ക​ളും പി​പി​ഇ കി​റ്റു​ക​ളും വി​ത ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഉം​പു​ന്‍ തീ​ര​ത്തോ​ട് അ​ടു​ക്കു​ന്ന​തി​നാ​ല്‍ ഒ​ഡീ​ഷ​യി​ലെ പു​രി, കേ​ന്ദ്ര​പാ​റ, ജ​ഗ​ത്സിം​ഗ്പു​ര്‍, കു​ര്‍​ദ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന​ലെ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി. ഒ​ഡീ​ഷ​യി​ലെ തീ​ര​മേ ഖ​ല​യി​ലെ ജി​ല്ല​ക​ളാ​യ ജ​ഗ​ത്സിം​ഗ്പു​ര്‍, കേ​ന്ദ്ര​പാ​റ, ബാ​ദ്രാ​ഗ്, ബാ​ല​സോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ​യും കാ​റ്റു​മു​ണ്ടാ​കും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ 14 അം​ഗ സം​ഘ​ത്തെ​യും ഒ​ഡീ​ഷ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 20 യൂ​ണി​റ്റി​നെ​യും ഈ ​ജി​ല്ല​ക​ളി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment