ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ക​രി​പ്പാ​ലി പു​ഴ​യി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി; ആശങ്കയോടെ നാട്ടുകാർ


വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ക​രി​പ്പാ​ലി പു​ഴ​യി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി.​അ​റ​വു​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ചാ​ക്ക് ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ൽ റോ​ഡി​ൽ യാ​ത്രി​ക​ർ കു​റ​വാ​യ​തി​നാ​ൽ മാ​ലി​ന്യം ത​ള്ളാ​നും സൗ​ക​ര്യ​മാ​യി.

ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തും പു​ഴ​യി​ലാ​ണ്.​വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി​യാ​ണ് മാ​ലി​ന്യം ത​ള്ള​ൽ. ക​രി​പ്പാ​ലി പു​ഴ​യും മം​ഗ​ലം ഡാ​മി​ൽ നി​ന്നും പ​ല പേ​രു​ക​ളി​ലാ​യി പാ​ള​യ​ത്തെ​ത്തു​ന്ന പു​ഴ​യും ഇ​വി​ടെ ആ​ര്യ​ങ്ക​ട​വ് എ​ന്ന സ്ഥ​ല​ത്ത് സം​ഗ​മി​ച്ച് പി​ന്നീ​ട് മം​ഗ​ലം പു​ഴ​യാ​യാ​ണ് ഒ​ഴു​കു​ന്ന​ത്.​

ഈ മം​ഗ​ലം പു​ഴ ഉ​റ​വി​ട​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ണ്ട്. ഈ ​മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം ഒ​ഴു​കി കു​ടി​വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​നു​ഷ്യ​ർ​ക്ക് ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്ന ക്വാ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് മം​ഗ​ലം​പു​ഴ വെ​ള്ള​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തും വി​ധം കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.​മ​നു​ഷ്യ​വി​സ​ർ​ജ്യം വെ​ള്ള​ത്തി​ൽ ക​ല​രു​ന്പോ​ഴാ​ണ് ക്വാ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് കൂ​ടു​ക.

മം​ഗ​ലം പാ​ല​ത്ത് ശ​ബ​രി​മ​ല സീ​സ​ണി​ൽ അ​യ​ൽസം​സ്ഥാ​ന തീ​ർ​ത്ഥാ​ട​ക​ർ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ്വ​ഹി​ക്കു​ന്ന​ത് ടാ​ർ റോ​ഡു​ക​ളി​ലും പ​രി​സ​ര​ത്തു​മാ​ണ്.​ മ​ഴ​ക്കാ​ല​ത്ത് ഈ ​മാ​ലി​ന്യ​വും പു​ഴ​യി​ലെ​ത്തും.​ഇ​തി​നാ​ൽ പു​ഴ സം​ര​ഷ​ണ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment