തൃശൂർ: ക്വാറന്റൈൻ വിഷയത്തിൽ നിയമസഭാംഗമെന്ന നിലയിലും പൗരനെന്ന നിലയിലും തന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎൽഎ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു ഹർജി നൽകി.
ക്വാറന്റൈൻ നിർദേശിച്ചതു പൂർണമായും രാഷ്ട്രീയപ്രേരിതമാണ്. ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സന്പർക്കത്തിലായിട്ടില്ല. താനടക്കമുള്ള ജനപ്രതിനിധികളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും എംഎൽഎ ഹർജിയിൽ വ്യക്തമാക്കി.
പാലക്കാട് മെഡിക്കൽ ബോർഡിന്റെ തീരുമാനം തൃശൂർ ഡിഎംഒ അറിയിച്ചതനുസരിച്ച് വടക്കാഞ്ചേരിയിലെ ഓഫീസിൽ ക്വാറന്റൈനിലാണ്. തന്നോടൊപ്പം വാളയാർ സന്ദർശിച്ച എംപിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരെയും ക്വാറന്റൈനിലാക്കിയിരിക്കയാണ്.
അതേസമയം, മന്ത്രി എ.സി. മൊയ്തീനെ ക്വാറന്റൈനിലാക്കിയില്ലെന്നും അനിൽ അക്കര ഹർജിയിൽ ചൂണ്ടിക്കാട്ടി.