തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ മദ്യവിതരണത്തിനുള്ള ‘ബെവ് ക്യൂ’ (bev Q) മൊബൈൽ ആപ്പിന്റെ ട്രയൽ റൺ വൈകും.
സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ അറിയിച്ചു. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയാൽ ആപ്പ് ട്രയൽ റണിന് സജ്ജമാകുമെന്നാണ് വിവരം.
ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരാൾക്ക് പത്ത് ദിവസത്തിനിടെ മൂന്നു ലിറ്റർ മദ്യം വാങ്ങാമെന്നാണു നിർദേശം. ബിവറേജസിനൊപ്പം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകളും ബിയർ-വൈൻ പാർലറുകൾ വഴിയും ഓൺലൈൻ ബുക്ക് ചെയ്താൽ മദ്യം ലഭിക്കും.
സ്മാർട് ഫോൺ ഇല്ലാത്തവ൪ക്കു എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം.