ഇനി വീട്ടിലേക്ക്… കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ പ​രി​ശോ​ധ​നാഫ​ലം നെ​ഗ​റ്റീ​വ്


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ ര​ണ്ടു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. അ​തി​നാ​ൽ കു​ട്ടി​യെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കും.

എ​ന്നാ​ൽ കു​ട്ടി​യു​ടെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യെ പ​രി​ച​രി​ക്കാ​ൻ എ​ത്തി​യ മാ​താ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.
പ​രി​ശോ​ധ​ന ഫ​ലം ഇ​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ യു​വ​തി​യു​ടെ മാ​താ​വി​നൊ​പ്പം കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു വി​ടാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ല്കു​ന്ന ഡോ. ​ആ​ർ. സ​ജി​ത്കു​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു​വ​തി രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ശേ​ഷം എ​ടു​ത്ത സാം​പി​ളി​ന്‍റെ ആ​ദ്യ​ഫ​ലം നെ​ഗറ്റീ​വും, ഇ​ന്ന​ലെ ല​ഭി​ച്ച​ത് പോ​സ​റ്റീ​വു​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ മാ​ത്ര​മേ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യൂ. അ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സാം​പി​ളി​ന്‍റെ ഫ​ലം നാ​ളെ ല​ഭി​ക്കും.

പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യും. നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ച ശേ​ഷം നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യാ​വൂ എ​ന്നാ​ണ് പ്രോ​ട്ടോ​ക്കോ​ളെ​ങ്കി​ലും ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ പ്ര​ത്യേ​ത പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​ണെ​ന്ന് ഡോ. ​സ​ജി​ത്കു​മാ​ർ ഇ​വ​രെ അ​റി​യി​ച്ചു.

Related posts

Leave a Comment