ക്വാറന്‍റൈനിലെ യുവതി തൃശൂരിൽ നിന്നു കയറിയ ഓട്ടോ ഏത്? ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ നാ​ടാ​കെ ത​പ്പു​ന്നു


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നു ചാ​വ​ക്കാ​ട്ടേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​യ സ്ത്രീ ​ക്വാ​റ​ന്‍റൈ​നി​ലാ​യ​തോ​ടെ ആ ​സ്ത്രീ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യെ തേ​ടി നാ​ടാ​കെ ഓ​ട്ടോ​ക്കാ​ർ തി​ര​ച്ചി​ൽ തു​ട​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ബം​ഗ​ളു​രു​വി​ൽ നി​ന്നും തൃ​ശൂ​ർ കെ​എ​സ്​ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ സ്ത്രീ ​ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റും ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ത്തി​ലേ​ക്കു പോ​കാ​തെ സ്റ്റാ​ൻ​ഡി​നു പു​റ​ത്തെ​ത്തി ഓ​ട്ടോ വി​ളി​ച്ചു ചാ​വ​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ചാ​വ​ക്കാ​ട്ട് ഇ​വ​രെ​ത്തി​യ​പ്പോ​ൾ ബം​ഗു​ളു​രു​വി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​യാ​യ​തു​കൊ​ണ്ട് നാട്ടു​കാ​രും മ​റ്റും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​രെ ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ ഈ ​സ്ത്രീ തൃ​ശൂ​രി​ൽ നി​ന്ന് ഏ​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണു ചാ​വ​ക്കാ​ട്ടേ​ക്കു പോ​യ​തെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും യൂ​ണി​യ​ൻ നേ​താ​ക്ക​ളും ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് ഈ ​സ്ത്രീ ഓ​ട്ടോ​യി​ൽ ചാ​വ​ക്കാ​ട്ടേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്.

ദി​വാ​ൻ​ജി​മൂ​ല​യി​ൽ സ​ഫ​യ​ർ ഹോ​ട്ട​ലി​നു പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഓ​ട്ടോ​യി​ൽ ക​യ​റി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ് ക്വാ​റ​ന്‍റൈനി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യാ​ൽ കോ​വി​ഡ് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റി​ലോ ആ​രോ​ഗ്യ​വ​കു​പ്പി​ലോ അ​റി​യി​ക്ക​ണം.

Related posts

Leave a Comment