മലയാളത്തിന്റെ പ്രിയ നടിയും വ്ളോഗറുമായ അർച്ചന കവിയുടെ ലോക്ക്ഡൗണ്കാല ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ആദ്യമായി ഒരു വനിതാ ഫോട്ടോഗ്രാഫർക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയതിന്റെ സന്തോഷം അർച്ചന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്.
മനേക മുരളി എന്ന യുവ വനിതാ ഫോട്ടോഗ്രാഫറാണ് അർച്ചനയുടെ ചിത്രങ്ങൾ പകർത്തിയത്. “ആദ്യമായാണ് ഒരു വനിതാ ഫോട്ടോഗ്രാഫർക്കൊപ്പം ഷൂട്ട് നടത്തുന്നത്.
മനേകയ്ക്കൊപ്പം ജോലി ചെയ്യാൻ വളരെ കംഫർട്ടബിൾ ആണ്’ -ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അർച്ചന ഇപ്പോഴും തിരക്കിലാണ്.