ചാ​വ​ക്കാ​ട്ടെ കോ​വി​ഡ് മ​ര​ണം: മക്കൾ നിരീക്ഷണത്തിൽ; മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​കും സം​സ്കാ​രം ന​ട​ത്തു​ക​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

മും​ബൈ​യി​ൽ​നി​ന്ന് ചാ​വ​ക്കാ​ട്ടെ​ത്തി​യ ക​ദീ​ജ​ക്കു​ട്ടി(73) യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​വ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മും​ബൈ​യി​ൽ​നി​ന്ന് കാ​റി​ൽ മ​ക​നും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു​പേ​രോ​ടു​മൊ​പ്പം തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ദീ​ജ നാ​ട്ടി​ലെ​ത്തി​യ​ത്. ക​ദീ​ജ​ക്കു​ട്ടി​ക്കു നേ​ര​ത്തേ​ത​ന്നെ പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ദീ​ജ​യ്ക്കൊ​പ്പം കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും മ​റ്റ് മൂ​ന്നു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ദീ​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

Related posts

Leave a Comment