കേച്ചേരി: ലോക്ക്ഡൗണ്‍ ദിവസങ്ങളിൽ സഹോദരിമാർ വീട്ടിൽ ഒരുക്കിയ നൃത്തരൂപം സോഷ്യൽ മീഡിയയിൽ തരംഗമായി. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളായ ശ്രീദേവിയും ആര്യയുമാണ് നൃത്തം അവതരിപ്പിച്ചത്.
ചൂണ്ടൽ ആലത്തിയൂർ മന ജയകൃഷ്ണൻ -ഉഷ ദന്പതികളുടെ മക്കളാണ് ശ്രീദേവിയും ആര്യയും. ആര്യ കഴിഞ്ഞ വർഷം വിദ്യ എൻജിനീയറിംഗ് കോളജിൽനിന്നു സിവിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി.
അനുജത്തി ആര്യ ഇതേ കോളജിലെ ഒന്നാംവർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. ഹിന്ദി സിനിമ കലക്കിലെ ഗാർ മോർ പരദേശിയ എന്ന ഗാനമാണ് സഹോദരിമാർ നൃത്താവിഷ്കാരമാക്കിയത്.
ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച ഈ സഹോദരിമാർ കോളജിലെ ആർട്സ് ഫെസ്റ്റിൽ നൃത്തരൂപം അവതരിപ്പിക്കാറുണ്ട്. വിദ്യ എൻജിനീയറിംഗ് കോളജിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹോദരിമാരുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. നൃത്തം ചിട്ടപ്പെടുത്തിയതും ഇവർ തന്നെയാണ്.