ആ കാഴ്ചയും കണ്ട് ഒരാൾ; 99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും ഉൾപ്പെടെ പാ​ക്കി​സ്ഥാ​ന്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പുറത്ത്

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍ വി​മാ​നം ക​റാ​ച്ചി​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

ലാ​ഹോ​റി​ല്‍ നി​ന്നും ക​റാ​ച്ചി​യി​ലെ ജി​ന്നാ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ല്‍​ലൈ​ന്‍​സ് വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്.

99 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ന്‍​ഡിം​ഗ് ചെയ്യുന്നതിനു തൊ​ട്ടു​മു​ന്‍​പാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ 86 പേ​ര്‍ മ​രി​ച്ചു. 17 പേ​രെ തി​രി​ച്ച​റിഞ്ഞു. ര​ണ്ടു പേ​ര്‍ ര​ക്ഷ​പെ​ട്ടു.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്കു മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. വീ​ഴു​ന്ന​തി​നു മു​ന്‍​പ് വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. മൊ​ബൈ​ല്‍ ട​വ​റി​ല്‍ ഇ​ടി​ച്ച വി​മാ​നം കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​പ്പതോ​ളം പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു.

Related posts

Leave a Comment