പെയ്തൊഴിയാതെ കനത്ത മഴ; തീരദേശ മേഖലയിലെ വീടുകളിൽ വെള്ളം കയറി;ദുരിതക്കയത്തിലെ ജീവിതത്തെക്കുറിച്ച് ജനങ്ങൾ പറ‍യുന്നത്…

തീ​ര​പ്ര​ദേ​ശ​ത്ത് വെ​ള്ളം പൊ​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എം.​വി​ൻ​സെ​ന്‍റ് എംഎ​ൽഎ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു


വി​ഴി​ഞ്ഞം: ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ പെ​യ്ത കനത്ത മഴയിൽ തീര മേഖ ലയിലെ വീടുകളിൽ വെള്ളം കയറി. വി​ഴി​ഞ്ഞം-​കോ​ട്ടു​കാ​ൽ മേഖലയിലാണ് മഴക്കെടുതി ഉണ്ടായത്. അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​വി​ടെ പ്ര​ദേ​ശ​ത്ത് മു​ട്ടോ​ളം വെ​ള്ളം പൊ​ങ്ങി​യ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഒ​രു രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​രോ മ​ഴ​ക്കാ​ല​ത്തും ഈ ​മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വെ​ള്ളം​ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ എം.​വി​ൻ​സെ​ന്‍റ് എം.​എ​ൽ.​എ. സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളം പ​മ്പു​ചെ​യ്ത് ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി. വി​ഴി​ഞ്ഞം ഗം​ഗ​യാ​ർ തോ​ടും ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി.

തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി. വെ​ള്ള​ത്തി​നൊ​പ്പം പ്ലാ​സ്റ്റി​ക്കും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും വി​ഴി​ഞ്ഞം ബീ​ച്ച് റോ​ഡി​ൽ ഒ​ഴു​കി പ​ര​ന്നു.. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം മ​ര്യ​ന​ഗ​ർ, ക​ട​യ്ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​മ്പ​തോ​ളം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.

വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത​യും നി​ല​നി​ല​ൽ​ക്കു​ന്നു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടു ദി​വ​സ​മാ​യി ക​ട​ലി​ൽ പോ​യി​ട്ടി​ല്ല.​കോ​ട്ടു​കാ​ൽ, വെ​ങ്ങാ​നൂ​ർ, പീ​ച്ചോ​ട്ടു​കോ​ണം, മ​ണ​പ്പു​റം, കു​ഞ്ചു​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ലാ​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കൃ​ഷി​നാ​ശം ഉ​ണ്ടാ​യി.

വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി വി​ള​ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കോ​ട്ടു​കാ​ൽ പ്ര​ദേ​ശ​ത്ത് പ​ല റോ​ഡു​ക​ളും മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി

Related posts

Leave a Comment