ചവറ : പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ 22 കാരനെതിരെ ചവറ പോലീസ് കേസെടുത്തു. നീണ്ടകര സ്വദേശിനിയായ 17കാരി കഴിഞ്ഞ ആറ് മാസമായി അഞ്ചുതെങ്ങ് സ്വദേശിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു .
എന്നാൽ പെൺകുട്ടി ഗർഭിണി ആയതിനെ തുടർന്ന് ആരോഗ്യവകുപ്പുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത് .ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പമായിരുന്നുവെന്ന് ഇരു കുടുംബക്കാർക്കും അറിയാമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട് . സംഭവവുമായി ബന്ധപ്പെട്ട് ചവറ പോലീസ് പോസ്കോ നിയമപ്രകാരം 22 കാരനെതിരേ കേസെടുത്തു.