ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയും ഏഴു മാസം ഗർഭിണിയുമായ 29 കാരി രോഗവിമുക്തയായി.
ബുധനാഴ്ച ഇവരുടെ രണ്ടു വയസുള്ള മകൻ രോഗവിമുക്തിയായിരുന്നു. ഇന്നു ഉച്ചയ്ക്ക് 12നു പരിശോധന ഫലം നെഗറ്റീവ് ആണെന്നു ചികിത്സാ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ യുവതിയെ അറിയിക്കുകയായിരിന്നു. യുവതിയുടെ ഭർത്തൃമാതാവാണ് പരിചരണത്തിനായി ആശുപത്രിയിലുള്ളത്.
അവരേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അവരുടെ ഫലവും നെഗറ്റീവ് ആണ്. ഇന്നു വൈകുന്നേരം ഇവർ ആശുപത്രി വിടും.