കൊല്ലം: സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ച പ്പോൾ നാടകീയ രംഗങ്ങൾ. താൻ ഉത്രയെ കൊന്നിട്ടില്ലെന്ന് തെളിവെടു പ്പിനിടയിൽ പൊട്ടിക്കരഞ്ഞ് സൂരജ് പറഞ്ഞു. ഇന്ന് രാവിലെ ആറോ ടെയാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.
ഉത്രയുടെ മാതാപിതാക്കൾ സൂരജിനെ വീട്ടിൽ കയറ്റില്ലെന്ന് ഉറച്ചു നിന്നു. മകളുടെ കൊലപാതകിയെ വീട്ടിൽ കയറ്റില്ലെന്ന് അവർ ഉച്ച ത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതിനിടയിലാണ് സൂരജ് താൻ ഉത്രയെ കൊന്നിട്ടില്ലെന്ന് വിളിച്ചുപറഞ്ഞത്.
രാവിലെ ഒന്പതിന് തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസ് സംഘം അറിയിച്ചതെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പ് ശക്തമാകുമെന്ന് അറിഞ്ഞതിനാൽ രാവിലെ ആറിന് തന്നെ തെളിവെ ടുപ്പിന് എത്തുകയായിരുന്നു.
ഉത്രയെ കടിച്ച പാന്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി വീടിന്‍റെ പുറ കുവശത്തുള്ള ആളൊഴിഞ്ഞഭാഗത്തുനിന്നും കണ്ടെടുത്തു. ഉത്രകിടന്ന മുറിയിലും എത്തിച്ച് പോലീസ് തെളിവെടുത്തു.
ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധ സംഘം ഉച്ചയോടെ എത്തുമെന്നാണ് സൂചന. സൂരജിന്‍റ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവരാണെന്നും കൊച്ചുമകനെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു.