ആരാധകരെ അറിയിക്കാതെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്ന് പാ​ർ​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യി; പിന്മാറ്റം എന്തുകൊണ്ടാണെന്ന് അറിയാത്തിൽ വിഷമിച്ച് ആരാധകരും


സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ നി​ല​പാ​ട് പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും വീ​ണ്ടും പാ​ർ​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യി എ​ന്നാ​ണ്. താ​ര​ത്തി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ ല​ഭ്യ​മ​ല്ല.

എ​ന്നാ​ൽ ഫേ​സ്ബു​ക്കി​ൽ ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ ആ​രാ​ധ​ക​രെ അ​റി​യി​ക്കാ​റു​ള്ള പാ​ർ​വ​തി അ​തി​നെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കാ​തെ അ​പ്ര​ത്യ​ക്ഷ​യാ​യ​തി​ന്‍റെ അ​ന്പ​ര​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.

പാ​ർ​വ​തി​യു​ടെ ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഇ​പ്പോ​ഴും ല​ഭ്യ​മാ​ണ്. ഇ​തി​ന് മു​ൻ​പ് പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നു പാ​ർ​വ​തി​ ബ്രേ​ക്ക് എ​ടുത്തിരുന്നു. എ​ന്നാ​ൽ ഇ​ക്കു​റി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്ന് മാ​ത്ര​മാ​ണ് ന​ടി പിന്മാ​റി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക​ളും, സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും ഒ​ക്കെ​യാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ പി​ന്മാ​റ്റം എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ആ​കാം​ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

Related posts

Leave a Comment