സ്വന്തം ലേഖകൻ
തൃശൂർ: എല്ലാ തവണേം പറയണ പോലെ പ്രാഞ്ചിയേട്ടൻ വീണ്ടും പറയാണ്….ഓൾ ദി ബെസ്റ്റ്… ഈ എസ്എസ്എൽസി പരീക്ഷ ഭയങ്കര കടുപ്പാണെന്നാ പ്രാഞ്ചിയേട്ടൻ കരുതീർന്നത്….
പക്ഷേങ്കില് പുണ്യാളന്റെ അടുത്ത് നിന്ന് പോളിക്കൊപ്പം ഇറങ്ങി വരുന്പോൾ പോളി തന്ന ആ ധൈര്യത്തില്‍ അത്തവണ പരീക്ഷയെഴുതി ജയിച്ചപ്പഴാ ഈ പത്താംക്ലാസൊന്നും ഒരു കനല്ലാന്ന് മനസിലായേ….അതോണ്ടാ പറയണ്…ധൈര്യായിട്ട് പരീക്ഷയെഴുതിക്കോ….
ഇതിപ്പോ ഇത്തവണ രണ്ടു തവണയാ പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് പറയണേ….കോവിഡിന് മുൻപ് നടത്തിയ പരീക്ഷ തുടങ്ങുന്പോഴും ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു. ഇപ്പ ദാ പിന്നേം പറയണു….
കോവിഡൊക്കെ മാറും….ങ്ള് അതൊന്നും നോക്കണ്ട….
മാർക്ക് പോലെ തന്നെ ഇംപോർട്ടന്റാണ് മാസ്ക്….അത് മറക്കണ്ടാട്ടാ…..
പിന്നെ….കൈനീട്ടി വാങ്ങണം സാനിറ്റൈസറ്….അതും മറക്കരുത്….
കോപ്പിയടിക്കരുത്ട്ടോ…. പ്രാഞ്ചിയേട്ടൻ കോപ്പിയടിയുടെ ആളായിരുന്നു…പോളിയാ പറഞ്ഞ് പഠിച്ചെഴുതാവുന്നതേയുള്ളുവെന്ന്…അത് ശരിയാട്ടാ…..
ഹാൾടിക്കറ്റും പേനേം പെൻസിലുമൊക്കെ എടുക്കാൻ മറക്കണ്ട..
അപ്പൊ…..എല്ലാ കുഞ്ഞനുജന്മാർക്കും കുഞ്ഞനിയത്തിമാർക്കും പ്രാഞ്ചിയേട്ടൻ വക കെടക്കട്ടെ ഒരു ഓൾ ദി ബെസ്റ്റ് കൂടി……