കൊല്ലം: അഞ്ചലിൽ പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ പോലീസ് ശാസ്ത്രീയ പരിശോധനകളിലേക്ക് നീങ്ങുന്നു. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ ജഡം പുറത്തെടുപ്പ് പോസ്റ്റ്മോർട്ടം നടത്താനാണ് നീക്കം. പാമ്പിന്റെ പല്ലിന്റെ വലിപ്പവും മുറിവിന്റെ ഘടനയും ബന്ധപ്പെടുത്തിയാകും പരിശോധന.
ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരന് തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പ് തന്നെയാണ് കടിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോസ്റ്റ്മോര്‍ട്ടം നടത്താൻ നീക്കം. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസായിരിക്കും ഇത്.